കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ വിമാനാപകടം, 127 മരണം

Google Oneindia Malayalam News

Plane Crash
ഇസ്ലാമാബാദ്: പാകിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 127 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിനടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നു. യാത്രക്കാരില്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് പ്രതിരോധ മന്ത്രി ചൗധരി അഹമ്മദ് മുഖ്താര്‍ അറിയിച്ചു.

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. എയര്‍പോര്‍ട്ടിനടുത്തുള്ള ജനവാസ മേഖലയിലാണ് വിമാനം വീണത്. റാവല്‍പിണ്ടി മേഖലയില്‍ അടിയന്തിര ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അപകടമസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്നു കിടക്കുന്ന വിമാന അവശിഷ്ടങ്ങളില്‍ ഇപ്പോഴും തീ ആളി കത്തികൊണ്ടിരിക്കുകയാണ്. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഈ തീ കെടുത്തേണ്ടത് അത്യാവശ്യമാണ്.

2010 ജൂലൈയിലും പാകിസ്താനില്‍ വിമാനദുരന്തമുണ്ടായിരുന്നു. എയര്‍ബസ് എ321 തകര്‍ന്നു വീണപ്പോള്‍ 152 പേര്‍ക്കാണ് അന്നു ജീവന്‍ നഷ്ടമായത്.

English summary
A passenger plane of Bhoja Airline on Friday crashed near Chaklala airbase due to bad weather, killing all 127 people on-board, Defence Ministry announced.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X