Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊല: സോളിസിറ്റര്‍ ജനറലിനെ മാറ്റും?

ദില്ലി: കടലിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി റാവലിനെ മാറ്റിയേക്കുമെന്ന് സൂചന. കേസില്‍ ഹരണ്‍ ഇറ്റലിയ്ക്കനുകൂലമായ നിലപാട് സ്വീകരിച്ചത് വിവാദമായ സാഹചര്യത്തിലാണ് നടപടി. ഹരണിന് പകരം അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ നേരിട്ട് കോടതിയില്‍ ഹാജരാകുമെന്നാണ് അറിയുന്നത്. അതേസമയം സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം അറിയിച്ചു.

സംഭവം നടന്നത് കേരളത്തിന്റെ അധികാര പരിധിയിലല്ലെന്നും അതുകൊണ്ടു തന്നെ കേരളത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചത്. ഇതു വരെ വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായ കാര്യമാണിത്. അതേസമയം വിഷയത്തില്‍ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ മൗനം പാലിച്ചുവെന്നതും ശ്രദ്ധേയമായി.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടു മാറ്റത്തെ സുപ്രീംകോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. മരിച്ചത് രണ്ട് ഇന്ത്യന്‍ പൗരന്‍മാരാണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കപ്പലുടമകളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി വച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+