മതപരിവര്‍ത്തനം; പാസ്റ്റര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: മതപരിവര്‍ത്തനത്തിന് ശ്രമിച്ച ട്രെയിനി പാസ്റ്റര്‍ അറസ്റ്റിലായി. ആന്ദ്ര സ്വദേശിയായ വിക്ടര്‍ ബാബു(31) ആണ് പൊലീസിന്റെ പിടിയിലായത്.
ഒരു മാസത്തെ സൗജന്യ വേനല്‍ക്കാല ക്യാംപ് നടത്തുന്നുവെന്ന് പറഞ്ഞ് ഇയാള്‍ മഹാദേവപുര, കുണ്ഡലഹള്ളി ഭാഗങ്ങളിലുള്ള ഇരുപത്തിമൂന്ന് കുട്ടികളെ തന്റെയടുത്തെത്തിക്കുകയായിരുന്നു. ദിവസേന കുട്ടികളെ കൂട്ടിക്കൊണ്ടു വരാനായി ഒരു മിനി ബസും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇയാള്‍ കുട്ടികളെ പഠിപ്പിച്ചിരുന്നത് ക്രിസ്ത്യന്‍ പ്രാര്‍ഥനകളും മതപരമായ കാര്യങ്ങളുമാണെന്ന്് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഇയാള്‍ മൂന്ന് ദിവസം ഇയാള്‍ ക്ലാസെടുത്തതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ താന്‍ കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പാസ്റ്ററുടെ വാദം.
ചില പ്രാര്‍ഥനകള്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍ അത് മതം മാറ്റുക എന്ന ഉദ്ദേശത്തോടെയായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications