കോപ്പിയടിയ്ക്ക് പിടിച്ച പെണ്‍കുട്ടി ജീവനൊടുക്കി
ചെന്നൈ: പരീക്ഷയ്ക്കിടെ സഹപാഠിയ്ക്ക് ഉത്തരക്കടലാസ് നല്‍കി സഹായിച്ചതിനു പിടിയിലായ പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു. ഐനാവരം ഡോ. സാലൈ ഗോവിന്ദരാജന്‍ ഗേള്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കവിതയാണ് ജീവനൊടുക്കിയത്.
ഉത്തരക്കടലാസ് കൈമാറിയതിന് പിടിയിലായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കവിതയെ ശകാരിച്ചിരുന്നു. മാതാപിതാക്കളോടു സ്‌കൂളിലെത്തണമെന്നു നിര്‍ദേശിച്ച് സ്‌കൂള്‍ അധികൃതര്‍ കവിതയുടെ വീട്ടിലേക്കു കത്തയക്കുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അച്ഛന്‍ ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയ സമയത്ത് കവിത മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.












Click it and Unblock the Notifications