മജീദ് എട്ടുകാലി മമ്മൂഞ്ഞ്: ആര്യാടന്‍

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗാണെന്ന മജീദിന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേരളം ഉണ്ടാക്കിയത് അവരാണെന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു ആര്യാടന്റെ മറുപടി. മാലിന്യങ്ങളെ കൊണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പോലും പൊറുതിമുട്ടിയിരിക്കുകയാണെന്നും ആര്യാടന്‍ പറഞ്ഞു.
ലീഗിനതിരെ പ്രസ്താവനകള്‍ നടത്തുന്ന ആര്യാടനും മുരളീധരനുമെതിരെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. കേരളം മാലിന്യങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇത്തരക്കാരെ തുടച്ചു നീക്കാനുള്ള നിയോഗമാണ് അലിയ്ക്കുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
ലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതെന്നും അവഹേളനം സഹിച്ച് അധികകാലം മുന്നണിയില്‍ തുടരില്ലെന്നുമായിരുന്നു മജീദിന്റെ പ്രസ്താവന.












Click it and Unblock the Notifications