Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ്സായ ആനകള്‍ക്കു വേണ്ടി പാര്‍ക്ക്

Ganesh Kumar
കോട്ടയം: വയസ്സായ ആനകളെ സംരക്ഷിക്കാനായി തിരുവനന്തപുരത്ത് കോട്ടൂരില്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എലിഫന്റ് പാര്‍ക്ക് ആരംഭിക്കുമെന്നു മന്ത്രി കെബി ഗണേഷ് കുമാര്‍. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ വനം വകുപ്പ് കര്‍ശന നടപടിയെടുക്കും.

നാട്ടാനകളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡാറ്റാ ബുക്കുകള്‍ ആന ഉടമസ്ഥര്‍ക്കു വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡാറ്റാ ബുക്കുകള്‍ അനുസരിച്ചുള്ള വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.

മദ്യപിക്കാത്തവരും നല്ലസ്വഭാവ ഗുണവുമുള്ള പാപ്പാന്‍മാരെയാണ് വനം വകുപ്പിന് ആവശ്യം. ഇത്തരത്തിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വകുപ്പിനെ സമീപിക്കാം.

സീസണ്‍ അല്ലാത്ത കാലയളവില്‍ ആനയെ പരിപാലിക്കാന്‍ നാലേകാല്‍ കോടി രൂപ ചെലവാക്കി ഗുരുവായൂരില്‍ പാര്‍ക്ക് സ്ഥാപിക്കും. ആനകള്‍ക്ക് ഭക്ഷണമടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ എര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+