അഞ്ചാം മന്ത്രിയെ ലഭിച്ചതില്‍ ചിലര്‍ക്ക് അസൂയ

ഇവര്‍ പകര്‍ച്ചവ്യാധി പിടിപെട്ടതു പോലെയാണ് പെരുമാറുന്നത്. ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കാനുള്ള വഴികളാണ് ലീഗ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഇത്തരം മാലിന്യങ്ങളെ തുടച്ചു നീക്കാനുള്ള നിയോഗമാണ് അലിയ്ക്കുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
ഏറ്റവും മാന്യതയുള്ള പാര്‍ട്ടിയാണ് ലീഗ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ ഒരു കാരണവശാലും വിട്ടുകൊടുക്കുകയുമില്ലെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
അഞ്ചാം മന്ത്രിയെ നല്‍കിയതുമായി ബന്ധപ്പെട്ട് ലീഗിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ ആര്യാടന്‍ മുഹമ്മദിനും കെ മുരളീധരനുമുള്ള മറുപടിയായാണ് തങ്ങള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. നിറഞ്ഞ കയ്യടിയോടെയാണ് തങ്ങളുടെ വാക്കുകളെ അണികള്‍ സ്വീകരിച്ചത്.












Click it and Unblock the Notifications