Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യ പ്രസ്താവനക്കെതിരെ കടുത്ത നടപടി ചെന്നിത്തല

Chennithala
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റെ രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. പരസ്യ പ്രസ്താവന നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേ സമയം എംഎം ഹസ്സന്‍ ലീഗിനെതിരെ നടത്തിയ പ്രസ്താവനയില്‍ അതിരു കടന്നതായി ഒന്നുമില്ലെന്ന് ചെന്നിത്തല പ്രത്യേകം എടുത്തു പറഞ്ഞു. ആത്മാഭിമാനം പണയം വെച്ച് മുന്നണി നയിക്കാനാവില്ലെന്ന കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കെപിസിസി പ്രസിഡന്റ് ഇങ്ങനെ പ്രതികരിച്ചത്.

പരസ്യ പ്രസ്താവന നടത്താതിരിക്കുന്നതാണ് മുന്നണിയില്‍ എല്ലാവര്‍ക്കും നല്ലത് എന്നും പരസ്പരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താതിരിക്കുന്നതായിരിക്കും യുഡിഎഫിന് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്യ പ്രസ്താവന നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+