മുന്നണി വിടുമെന്ന ഭീഷണി വിലപോവില്ല:കെ മുരളീധരന്‍

പരസ്യ പ്രസ്താവന നിര്‍ത്തണമെങ്കില്‍ ആദ്യം ലീഗ് പരസ്യ പ്രസ്താവന നിര്‍ത്തണം എന്നാണ് മുരളീധരന്റെ വാദം. മുന്നണി വിടുമെന്ന ലീഗിന്റെ ഭീഷണി വിലപോവില്ലെന്നു പറഞ്ഞ മുരളീധരന്‍ ഒരിക്കല്‍ യുഡിഎഫ് വിട്ട ലീഗിനെ എല്‍ഡിഎഫ് പുറന്തള്ളിയതാണ്. തിരിച്ചു ചെന്നാല്‍ ലീഗിനെ എല്‍ഡിഎഫ് സ്വീകരിക്കില്ല എന്നും ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി സംവിധാനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും ബാധ്യസ്ത്ഥരാണ്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടതില്ല എന്നായിരുന്നു കോണ്‍ഗ്രസിലെ പൊതുവികാരം. കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ടാണ് ലീഗിന് അഞ്ചാം മന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ ലഭിച്ചത്.
മാലിന്യം നീക്കുന്ന പണി തന്നെയാണ് അഞ്ചാം മന്ത്രിക്കുള്ളത്. അലി അത് ചെയ്തില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പടരും. പാണക്കാട്ട് തങ്ങളുടെ മാലിന്യം പ്രസ്താവനയെ കുറിച്ച് പരിഹാസത്തോടെ മുരലീധരന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് മാത്രം ത്യാഗം സഹിക്കണമെന്ന നിലപാട് ശരിയല്ല. ഘടകകക്ഷികള്‍ക്ക് എല്ലാം വാരിക്കൊടുക്കുന്ന സംവിധാനം ഇനി നടക്കില്ല. പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് ദിവസം സംയമനം പാലിച്ചു. എന്നാല്‍ മലബാറില്‍ നടന്ന് ലീഗ് യോഗങ്ങളില്‍ എല്ലാം തന്നെയും ആര്യാടനെയും ആക്ഷേപിക്കുകയാണുണ്ടായത്. മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications