ഡാം:കേരളത്തിനെതിരെ തമിഴ്നാടിന്റെ പരാതി

അണക്കെട്ടിന്റെ ബലക്ഷയ പരിശോധനയ്ക്കായി ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമത്തെ കേരളം എതിര്‍ത്തിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അന്തിമ യോഗം ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കാനിരിക്കെയാണ് തമിഴ്നാട് കേരളത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനുള്ള അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കുന്നതിലേക്കാണ് ഉന്നതാധികാര സമിതി യോഗം ചേരാനിരിക്കുന്നത്. അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടും യോഗത്തില്‍ സമിതി പരിശോധിക്കും. അതുപോലെ ബലക്ഷയം പരിശോധിക്കുന്നതിനായി ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടക്കുന്നതു സംബന്ധിച്ച് കേരളം സമിതിക്ക് അയച്ച കത്തുകളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
ഏപ്രില്‍ അവസാനമാകുമ്പോഴേക്കും അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണ് ഉന്നതാധികാര സമിതി ലക്ഷ്യമിടുന്നത്. ഈ അഞ്ചംഗ ഉന്നതാധികാര സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജസ്റ്റിസ് കെടി തോമസും, തമിഴ്നാടിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എആര്‍ ലക്ഷമണും ഉണ്ട്.












Click it and Unblock the Notifications