കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യപ്രസ്താവന യുഡിഎഫിനെ ദുര്‍ബലപ്പെടുത്തും:തങ്ങള്

  • By Shabnam Aarif
Google Oneindia Malayalam News

Panakkad Thangal
കോഴിക്കോട്: യുഡിഎഫിലെ പരസ്യ പ്രസ്താവന പോരിന് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. കോഴിക്കോട് പാണക്കാട് തങ്ങളും കെപിസിസി പ്രസിഡന്റ് പ്രസിഡന്റ് രമേശ് ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും സംയുക്തമായാണ് മാധ്യമ പ്രവര്‍ത്തകരോട് യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിച്ചതായി അറിയിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും പരസ്പരം നടത്തുന്ന പരസ്യപ്രസ്താവനകളെ കുറിച്ചു പാണക്കാട് തങ്ങള്‍ പ്രതികരിച്ചു. പരസ്യ പ്രസ്താവനകള്‍ നല്ലതല്ലെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തും. കേരളം കണ്ടതില്‍ വേച്ചേറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ കാഴ്ച വെക്കുന്നത് എന്ന് അഭിപ്രായപ്പെട്ട തങ്ങള്‍ ഉമ്മന്‍ ചാണ്ടി നല്ല മുഖ്യമന്ത്രിയാണ് എന്നും പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള ഫ്ലക്സുകള്‍ നീക്കം ചെയ്യാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു പാണക്കാട് തങ്ങള്‍. ലീഗ് ഹൗസ് പുറത്തിറക്കിയ തങ്ങളുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറ‍ഞ്ഞിരിക്കുന്നത്. യുഡിഎഫ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട തങ്ങള്‍ പ്രകടനങ്ങളിലും പതിപാടികളിലും കോണ്‍ഗ്രസിനെതിരായ പ്രസ്താവനകളോ പാടില്ല എന്ന് ലീഗ് അണികളോട് ആവശ്യപ്പെട്ടു.

ലീഗിന്റെ അഞ്ചാം മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ആര്യടന്‍ മുഹമ്മദ്, കെ മുരളീധരന്‍, വിഎം സുധീരന്‍ എന്നിവരുടെ പ്രസ്താവനകള്‍ക്കെതിരെ ശനിയാഴ്ച പാണക്കാട് തങ്ങളും കെപിഎ മജീദും പ്രതികരിച്ചത് ശനിയാഴ്ചയായിരുന്നു.

അവഹേളനം സഹിച്ച് യുഡിഎഫില്‍ തുടരേണ്ട ഗതികേട് മുസ്ലീം ലീഗിനില്ല എന്നും ലീഗ് വിട്ടുവാഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത് എന്നും ആണ് കെപിഎ മജീദ് അഭിപ്രായപ്പെട്ടിരുന്നത്. അതേ സമയം ആര്യാടനെയും മുരളീധരനെയും മാലിന്യം എന്നാണ് പാണക്കാട് തങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

ഇതിനെതിരെ ആര്യാടനും, കെ മുരളീധരനും തുടര്‍ന്ന് എംഎം ഹസ്സനും എല്ലാം പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്നും, വിലക്ക് ധിക്കരിച്ച് പരസ്യ പ്രസ്താവനകള്‍ ഇറക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് തമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.

English summary
Panakkad Thangal responds against the statements in public by the UDF leaders which would harm the unity of UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X