യൂറോപ്യന്‍ പനി, ഓഹരി വിപണി ഇടിഞ്ഞു
മുംബൈ: യൂറോപ്യന്‍ പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെ വീണ്ടും താഴേക്ക് പിടിച്ചുവലിച്ചു. സെന്‍സെക്‌സ് 277.16 പോയിന്റ് താഴ്ന്ന് 17096.68ലും നിഫ്റ്റി 90.25 പോയിന്റ് ഇടിഞ്ഞ് 5200.60ലും ക്ലോസ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് നാലുശതമാനത്തോളം താഴേക്കിറങ്ങിയതും ഡിപ്പോസിറ്റ് റേറ്റുകളില്‍ എസ്ബിഐ വരുത്തിയ കുറവും വിപണിയെ സ്വാധീനിച്ചു.
ഫ്രാന്‍സിലും നെതര്‍ലാന്‍ഡിലുമുള്ള രാഷ്ട്രീയ അസ്ഥിരവാസ്ഥ, ജര്‍മനിയില്‍ നിന്നുള്ള മോശം സാമ്പത്തികകണക്കുകള്‍ എന്നിവയാണ് യൂറോപ്യന്‍ വിപണിയെ ചുവപ്പണിയിച്ചത്. സ്‌പെയിനിലെ സാമ്പത്തിക പ്രതിസന്ധി മറ്റൊരു മാന്ദ്യത്തിന്റെ സ്വഭാവം കൈവരിച്ചതും നിക്ഷേപകരെ അലോസരപ്പെടുത്തി.
യുനൈറ്റഡ് സ്പിരിറ്റസ് ലിമിറ്റഡ്, ലാന്‍കോ ഇന്‍ഫ്രാടെക്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍ ഓഹരികള്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഏഷ്യന്‍ പെയിന്റ്‌സ്, മാക്‌സ് ഇന്ത്യ, എസിസി, ഗ്ലെന്‍മാര്‍ക്, അശോക് ലെയ്‌ലാന്റ് ഓഹരികള്‍ക്ക് വിപണിയുടെ തകര്‍ച്ചയ്ക്കിടയിലും ചെറുതായി തിളങ്ങാന്‍ സാധിച്ചു.












Click it and Unblock the Notifications