കടല്‍ക്കൊല: ഹരേന്‍ പി റാവലിനെ മാറ്റി

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ ഹരേന്‍ സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നും കേരളത്തിന് കേസെടുക്കാനാകില്ലെന്നും നിലപാടെടുത്തത് വന്‍ വിവാദമായ സാഹചര്യത്തിലാണ് നടപടിയുണ്ടായത്.
വിവാദത്തെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായി കോടതിയില്‍ വാദിച്ച ഹരേന്‍ പി. റാവലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.












Click it and Unblock the Notifications