ഒറ്റപ്പാലം: വൈസ് ചെയര്‍മാന്‍ രാജിവെച്ചു

മൂന്നു അംഗങ്ങള്‍ കൂറുമാറിയതാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെടുത്തിയത്. 36 അംഗ കൗണ്‍സിലില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 24 പേര്‍ 21 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രമേയം പാസ്സായത്. അഞ്ച് സിപിഎം വിമതരും മൂന്നു ലീഗ് അംഗങ്ങളും രണ്ട് ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു.
കോണ്‍ഗ്രസ് പുറത്താക്കിയ മുന്നംഗങ്ങളുടെ പിന്തുണയോടെ നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം നീക്കം തുടങ്ങി. എന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചാല്‍ കാര്യങ്ങള്‍ ആകെ കുഴയും. എന്തായാലും 15 ദിവസത്തിനുള്ളില്‍ പുതിയ നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കേണ്ടി വരും.












Click it and Unblock the Notifications