Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്നു: പിണറായി

Pinarayi
തിരുവനന്തപുരം: മുസ്‌ലിം ലീഗ് തീവ്രവാദ വിഭാഗമായി മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗീയതയും സാമുദായികവികാരവും ഇളക്കിവിടുകയാണ് ലീഗ് ചെയ്യുന്നത്.

ലീഗിനുള്ളില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു. എന്നാല്‍ ഇവരെ പുറന്തള്ളുന്നതിന് പകരം സംരക്ഷിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കര്‍ഷക സംഘത്തിന്റെ പഞ്ചദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സംസ്ഥാനം അതീവ ഗൗരവമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക രംഗത്തെ തകര്‍ച്ചകളെ കുറിച്ചൊന്നും ആലോചിക്കാന്‍ സര്‍ക്കാരിന് സമയമില്ല. ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പലപ്രദേശങ്ങളിലും ആഭ്യന്തരം ഭരിച്ചിരുന്നത് ലീഗുകാരായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+