നവോദയ അപ്പച്ചന്‍ അന്തരിച്ചു

മലയാളസിനിമയ്ക്ക് ഒരിയ്ക്കലും മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അപ്പച്ചന്‍. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം, ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പു എന്നീ സിനിമകളുടെ നിര്‍മാതാവാണ്. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു.
1924ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. മാളിയം പുരയ്ക്കല്‍ ചാക്കോ പുന്നൂസ് എന്നാണ് ശരിയായ പേര്. ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ കെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.












Click it and Unblock the Notifications