മുംബൈ: മികച്ച സാമ്പത്തികപാദ റിപ്പോര്‍ട്ടുകളുടെ കരുത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് മുന്നേറിയതും യൂറോപ്പിലെ പ്രതിസന്ധിയില്‍ ചെറിയ തോതില്‍ അയവുണ്ടായതും ഇന്ത്യന്‍ വിപണിയെ മുന്നോട്ടുനയിച്ചു. സെന്‍സെക്‌സ് 110.61 പോയിന്റ് വര്‍ധിച്ച് 17207ലും നിഫ്റ്റി 22.05 കൂടി 5222.65ലും ക്ലോസ് ചെയ്തു.
ലോഹമേഖലയില്‍ ടാറ്റ സ്റ്റീല്‍ 1.24 ശതമാനത്തോളം നേട്ടമുണ്ടാക്കി കരുത്തുകാട്ടി. മണപ്പുറം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കുള്ള യാത്രയിലാണ്. 29.75ലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.