അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍

1 ആഭരണം: ഇത് പരമ്പരാഗതമായ രീതിയാണ്. നിക്ഷേപം എന്ന നിലയിലാണ് ആഭരണം വാങ്ങുന്നതെങ്കില്‍ അത് ഒരു തെറ്റായ രീതിയാണ്. കാരണം പണിക്കൂലി, ഡിസൈനിങ് ചാര്‍ജ്ജ് തുടങ്ങിയവ സ്വര്‍ണവിലയ്‌ക്കൊപ്പം നല്‍കേണ്ടതുണ്ട്. പരിശുദ്ധമായ സ്വര്‍ണം 24കാരറ്റാണ്. ആഭരണങ്ങള്‍ അധികവും 22കാരറ്റിലാണുണ്ടാക്കുന്നത്.
2 സ്വര്‍ണനാണയം/ബാര്‍: പരിശുദ്ധമായ സ്വര്‍ണ നാണയങ്ങളും ബാറുകളും വാങ്ങി സൂക്ഷിക്കുന്നത് നല്ല തീരുമാനമാണ്. പക്ഷേ, നല്ലൊരു ഡീലറില്‍ നിന്നല്ല ഇതുവാങ്ങുന്നതെങ്കില്‍ ഭാവിയില്‍ സങ്കടപ്പെടേണ്ടി വരും. കാരണം എന്നെങ്കിലും ഇത് പണമാക്കി മാറ്റേണ്ടി വന്നാല്‍ വിചാരിച്ച പണം കിട്ടാതെ വരും.
3 ഇ ഗോള്‍ഡ്: ഓഹരികള്‍ വാങ്ങുന്നതുപോലെ തന്നെയാണിത്. ഇലക്ട്രോണിക് രൂപത്തിലാണ് വാങ്ങലെന്നു മാത്രം. ആവശ്യം വരുമ്പോള്‍ കൃത്യമായ അളവില്‍ സ്വര്‍ണമാക്കി മാറ്റാനും സാധിക്കും. സൂക്ഷിച്ചുവയ്ക്കുമ്പോഴാണ് റിസ്‌ക് ഒഴിവായി കിട്ടുമെന്നതാണ് ഏറ്റവും വലിയ മെച്ചം.
ഗോള്‍ഡ് ഇടിഎഫ്: സ്വര്‍ണവുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ പണമിറക്കുന്ന മ്യൂച്ചല്‍ഫണ്ടുകളാണിത്. ഇവിടെ സ്വര്‍ണമാക്കി മാറ്റുക ബുദ്ധിമുട്ടാണ്. പക്ഷേ, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍ റിസ്‌കില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് യോജിച്ചതാണിത്. കനറാ റോബെക്ക, കോടാക് ഗോള്‍ഡ് ഇടിഎഫ്, യുടിഐ ഗോള്‍ഡ് ഇടിഎഫ്, റിലയന്‍സ് ഗോള്‍ഡ് ഇടിഎഫ് എന്നിവ ചില പ്രമുഖ ഗോള്‍ഡ് ഇടിഎഫുകളാണ്. നിക്ഷേപം സ്വര്‍ണമാക്കി മാറ്റാന്‍ മോത്തിലാന്‍ ഓസ്‌വാള്‍ ഇടിഎഫില്‍ ഓപ്ഷനുണ്ട്.
ഗോള്‍ഡ് ഫ്യൂച്ചര്‍: മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ചുകളിലൂടെ ഗോള്‍ഡ് ഫ്യൂച്ചറുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വളരെയധികം റിസ്‌കുള്ള നിക്ഷേപമാര്‍ഗ്ഗമാണിത്. വേണ്ടത്ര പരിചയമില്ലാത്തവര്‍ ഈ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications