കൊച്ചി: സ്വര്‍ണ്ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്ഷയതൃതീയ നാളില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപ വര്‍ധിച്ച് 21,440 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2,680 രൂപയിലെത്തി. അതേസമയം രാജ്യാന്തര വിപണിയില്‍ വില നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് രണ്ട് ഡോളര്‍ താഴ്ന്ന് 1,636.30 ഡോളറായി.
സ്വര്‍ണ്ണ വില ഈ മാസത്തിലെ ഏറ്റവുമുയര്‍ന്ന നിലയിലാണ്. അതേസമയം വിലവര്‍ധന വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്ഷയതൃതീയ നാളില്‍ രാവിലെ മുതല്‍ തന്നെ ജ്വലറികളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.