Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികരെ കേരളാ പോലീസ് തട്ടിക്കൊണ്ടു പോയി: ഇറ്റലി

Italian Ship
ദില്ലി: കടലിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഇറ്റലിയുടെ രണ്ട് നാവികരെ കേരളാ പോലീസ് നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇറ്റലി സര്‍ക്കാര്‍. കടല്‍ക്കൊള്ളക്കാരെ തിരിച്ചറിയാനെന്ന വ്യാജേനയാണ് എന്റിക്ക ലെക്‌സിയെ മടക്കി വിളിപ്പിച്ചത്.

ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന വ്യാജേന കേരളാ പോലീസ് തട്ടിക്കൊണ്ടു പോയ നാവികരെ കസ്റ്റഡിയിലെടുത്ത് ഇറ്റലിയ്ക്ക് കൈമാറാന്‍ ഇന്ത്യ തയ്യാറാവണം. കേരള പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നും ഇറ്റലി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇറ്റലിയുടെ ശിക്ഷാ നിയമപ്രകാരം ഇരുനാവികര്‍ക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഇതനുസരിച്ച് നാവികര്‍ക്ക് 21 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാം. കടലില്‍ കൊള്ളക്കാരുടെ ശല്യമുള്ളതിനാല്‍ സായുധസേനയെ വിന്യസിക്കുന്നതിന് ഐക്യരാഷ്ട്ര സഭ എല്ലാ രാജ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇറ്റലിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

വെടിവച്ചത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടാണ്്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ഇതൊരു അന്താരാഷ്ട്ര സംഭവമാണ്. അവിടെ ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+