കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലക്ടറുടെ ആരോഗ്യനില ഗുരുതരമെന്ന് മാവോവാദികള്‍

  • By Ajith Babu
Google Oneindia Malayalam News

Alex Paul Menon
റായ്പുര്‍: ഛത്തീസ്ഗഡില്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമെന്നു മാവോവാദികള്‍ അറിയിച്ചു. മധ്യസ്ഥര്‍ മരുന്നുമായി വരണമെന്നു അവര്‍ ആവശ്യപ്പെട്ടു. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കളക്ടറുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മാവോവാദികള്‍ മൂന്നു മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. പ്രശാന്ത് ഭൂഷന്‍, ബി.ഡി. ശര്‍മ, മനീഷ് കുഞ്ജം എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മാവോവാദികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അലക്‌സ് പോള്‍ മേനോനുള്ള മരുന്നുകളുമായി മധ്യസ്ഥര്‍ ചര്‍ച്ചയ്ക്കു വരണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അലക്‌സ് പോളിന്റെ മോചനവുമായി ബന്ധപ്പെട്ടു മധ്യസ്ഥനാകില്ലെന്നു പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

അതേസമയം കളക്ടറെ മോചിപ്പിച്ച ശേഷമെ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കുള്ളുവെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കി. അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആസ്ത്മ രോഗിയാണു കലക്ടര്‍. അദ്ദേഹത്തിനു മരുന്നുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇതിനിടെ, ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് വേട്ട ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കളക്ടറെ വിട്ടയയ്ക്കുന്നതുവരെ മാവോവാദികള്‍ നടപടി പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മാജിപ്പാറ ഗ്രാമത്തില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അലക്‌സ്‌പോള്‍ മേനോനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ട് അംഗരക്ഷകരെയും അവര്‍ കൊലപ്പെടുത്തി. ജയിലിലുള്ള ഏഴു പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ ഏപ്രില്‍ 25നു കളക്ടറെ മോചിപ്പിക്കാമെന്നു ഞായറാഴ്ച മാവോവാദികള്‍ വ്യക്തമാക്കിയിരുന്നു.

English summary
Maoists, who are holding the District Collector of Sukma, Alex Paul Menon, hostage, have issued a statement, saying Mr Menon's health is critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X