ആര്യാടന് സ്‌കൂള്‍ കൊടുക്കില്ലെന്ന് ലീഗ്

പരസ്യയുദ്ധം പ്രഖ്യാപിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ ലീഗിന്റെ അണിയറ നീക്കം. ആര്യാടന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തിന് ലീഗ് അണികളുടെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ വിട്ടുകൊടുക്കാതെയാണ് കലിതീര്‍ത്തത്.
ഇതോടെ ക്രസന്റ് ഹൈസ്‌കൂളില്‍ നടക്കേണ്ടിയിരുന്ന കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം തൊട്ടടുത്ത ഒരു ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റി. സ്‌കൂളില്‍ ഇരിക്കാവുന്നതിന്റെ പകുതി സൗകര്യം പോലും ഈ ഹാളിലില്ല.
കോണ്‍ഗ്രസും ലീഗും തമ്മില്‍ ഏറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് ലീഗ് ഭരണം പിടിച്ചെടുത്ത പ്രദേശമാണിത്.
പ്രാദേശിക ലീഗ് നേതൃത്വത്തോട് കടുത്ത അതൃപ്തിയുള്ള ഇവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആര്യാടന്റെയും കെ മുരളീധരന്റെയും വാക്കുകള്‍ ആവേശം പകരാറുണ്ട്. അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിനെതിരേ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നിരവധി ബോര്‍ഡുകളാണ് ഇവിടെ ഉയര്‍ന്നിട്ടുള്ളത്.












Click it and Unblock the Notifications