കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു

  • By Ajith Babu
Google Oneindia Malayalam News

Doctor
തിരുവനന്തപുരം: മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം വ്യവസ്ഥചെയ്യുന്ന ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാമെന്ന് ഉറപ്പുലഭിച്ചതോടെ മെഡിക്കല്‍ പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു.

ആരോഗ്യമന്ത്രി വിഎസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നിയമവിരുദ്ധ ബോണ്ട് വ്യവസ്ഥ പിന്‍വലിക്കുക, നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് പകരം പി.എസ്.സി വഴി സ്ഥിര നിയമനം നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ മാറ്റുക, മെറ്റേണിറ്റി ബെനിഫിറ്റ് പിന്‍വലിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമമിറ്റിയെ നിയമിാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഡി. എം. ഇ, ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റി ഈയാഴ്ച തന്നെ പ്രവര്‍ത്തനമാരംഭിക്കും. രണ്ട്മാസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കും.

നേരത്തെ സമരത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഒ.പിയില്‍ രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X