കടലിലെ കൊല: നാവികര്‍ക്ക് മാപ്പ് നല്‍കി

നാവികര്‍ക്ക് ദൈവനാമത്തില്‍ മാപ്പുനല്‍കുന്നു. ഇനി ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകില്ല. നാവികര്‍ക്ക് എത്രയും പെട്ടന്ന് കുടുംബാംഗങ്ങളോടൊപ്പം ചേരാനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ഇവര്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയെ അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ ചൊല്ലി രാജ്യസഭയില്‍ ബഹളമുണ്ടായി.
ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയും വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സംഭവം കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായത്.
മത്സ്യതൊഴിലാളികളുടെ ഇടവകയിലുള്ള പുരോഹിതന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മരിച്ചവരുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായിരിക്കുന്നത്.
വെള്ളിയാഴ്ച സുപ്രീംകോടതി ബഞ്ച് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയ്ക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതിന്റെ പശ്ചാത്തലത്തിലാണെന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications