വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു

വര്‍ധിച്ചുവരുന്ന ധനക്കമ്മി നിലവിലുള്ള സാമ്പത്തിക അവസ്ഥയെ ക്ഷീണിപ്പിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. സഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പ്രഖ്യാപിക്കും.
ഫ്യൂച്ചര്‍ വ്യാപാരം അവസാനിക്കാന്‍ ഒരു ദിവസം മാത്രമുള്ളതിനാല്‍ നിക്ഷേപകര്‍ ഏറെ ചങ്കിടിപ്പോടെയാണ് ബുധനാഴ്ച വിപണിയെ സമീപിച്ചത്. 188 പോയിന്റോളം താഴേക്കിറങ്ങിയ സെന്‍സെക്‌സ് 56 പോയിന്റ് നഷ്ടത്തോടെ 17151.29ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 20.65 പോയിന്റ് താഴ്ന്ന് 5202ലെത്തി.
മുഴുവന്‍ സമയവും ചാഞ്ചാട്ട സ്വഭാവം കാണിച്ച വിപണിയെ യൂറോപ്യന്‍ വിപണിയും ചില വന്‍കിട കമ്പനികളും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്.
യൂനൈറ്റഡ് സ്പിരിറ്റിസ് ലിമിറ്റഡ്, വോക്കാര്‍ഡ് ലിമിറ്റഡ്, ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, മദേഴ്‌സണ്‍സുമി സിസ്റ്റംസ്, ജൂബിലന്റ് ഫുഡ് വര്‍ക്‌സ് ഓഹരികള്‍ക്ക് തിളങ്ങാന്‍ സാധിച്ചു.
വിപ്രോ ലിമിറ്റഡ്, പെട്രോനെറ്റ് എല്‍എന്‍ജി, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ ഫിനാന്‍സ് കോ, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരികള്‍ അഞ്ചു ശതമാനത്തോളം താഴേക്കിറങ്ങി.












Click it and Unblock the Notifications