ബോഫോഴ്‌സ്: സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബച്ചന്

കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് താനും തന്റെ കുടുംബവും അനുഭവിച്ച വേദന ആരും മനസ്സിലാക്കിയില്ല. തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ നൈമിഷികമായ വിജയം നേടി.
എന്നാല്‍ സ്വീഡിഷ് മുന്‍ സൈനിക മേധാവി സ്‌റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോമിന്റെ വെളിപ്പെടുത്തലോടെ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞിരിക്കുകയാണ്. സത്യം ഒടുവില്‍ പുറത്തു വന്നുവെന്നും ഇതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നുമായിരുന്നു ജയാബച്ചന്റെ പ്രതികരണം.
കേസില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് യാതൊരു പങ്കുമില്ലെന്നും കേസിലേയ്ക്ക് ബച്ചന്റെ പേര് വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണോദ്യോഗസ്ഥരാണെന്നും ലിന്‍ഡ്‌സ്‌ട്രോം ഒരു സ്വീഡിഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു
ബോഫോഴ്‌സ് ആയുധ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് കോഴ ലഭിച്ചതായി അറിയില്ല.എന്നാല്‍ ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്ടാവിയ ക്വത്‌റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചുവെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു.












Click it and Unblock the Notifications