Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര പൊലീസിന്റെ കളി ഒറിജിനല്‍ പൊലീസിനോടും

Kasargod
കാസര്‍കോട്: സദാചാര പൊലീസ് ചമഞ്ഞ നാലംഗ സംഘം പൊലീസ് കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നേരം വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിനു എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ കെ വിനോദ് താന്‍ അധ്യാപകനായിരുന്ന സമയത്ത് പഠിപ്പിച്ച ഒരു വിദ്യാര്‍ഥിനിയോട് സംസാരിച്ചതാണ് നാലംഗ സംഘത്തെ പ്രകോപിപ്പിച്ചത്. നാലംഗ സംഘം പൊലീസുകാരനെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെ തുടര്‍ന്ന് വിനോദ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

നാലംഗ സംഘത്തില്‍ ഒരാളായ നായന്‍മാര്‍മൂല സ്വദേശിയായ മുര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നഗരത്തില്‍ മുന്‍പും സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതെ കുറിച്ച് പരാതിപ്പെട്ടാലും പൊലീസ് നടപടിയെടുക്കാന്‍ വൈകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+