കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയെ ചോദ്യം ചെയ്യാന്‍ ബിജെപി സമ്മതിച്ചില്ല

Google Oneindia Malayalam News

Swamy
ദില്ലി: ബോഫോഴ്‌സ് ആയുധഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സ്വീഡിഷ് മുന്‍ പോലിസ്‌ മേധാവി സ്റ്റെന്‍ ലിന്‍ഡസ്‌ട്രോമാണ് ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്.

എന്‍ഡിഎ ഭരിയ്ക്കുന്ന കാലത്താണ് ഈ ആവശ്യവുമായി സ്വീഡിഷ് ഉദ്യോഗസ്ഥന്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സമീപിച്ചത്. എന്നാല്‍ ഇത്തരം ഒരു ചോദ്യം ചെയ്യലിന് അനുമതി നല്‍കാനാവില്ലെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ മറുപടി നല്‍കിയത്. ലിന്‍ഡ്‌സ്‌ട്രോം എഴുതിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്.

തെളിവുകളും ലിന്‍ഡ്‌സ്‌ട്രോമിന്റെ കത്തും സിബിഐയ്ക്ക് കൈമാറിയിരുന്നെങ്കിലും കേസ് അവസാനിപ്പിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തനാവില്ലെന്ന് ഏജന്‍സി അറിയിച്ചു. ഏതായാലും ഇക്കാര്യത്തില്‍ ഇനി സിബിഐയെ കാത്തുനില്‍ക്കുന്നില്ല. തെളിവുകളുമായി കോടതിയെ സമീപിക്കും.

ടുജി സ്‌പെക്രട്രം കേസ് പൂര്‍ത്തിയായാലുടന്‍ ബോഫോഴ്‌സുമായുള്ള കേസുമായി മുന്നോട്ടുനീങ്ങും. ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്ടോവിയ ക്വത്‌റോച്ചിയെ സംരക്ഷിക്കുന്ന നിലപാടാണ് രാജീവ് ഗാന്ധിയെടുത്തിരുന്നത്. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബോഫോഴ്‌സ് ആയുധ ഇടപാട് നടന്നത്.

English summary
BJP led NDA goverment denied permission to question Congress President Sonia Gandhi, Says Janata Party President Subrhmanian Swamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X