പത്ര ഏജന്റുമാരുടെ സമരം പിന്‍വലിച്ചു
കൊച്ചി: സംസ്ഥാനത്തെ ഒരുവിഭാഗം പത്ര ഏജന്റുമാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. വ്യാഴാഴ്ച മുതല്‍ പത്രവിതരണം പുനരാരംഭിക്കുമെന്ന് ഏജന്റുമാരുടെ സംഘടന അറിയിച്ചു.
പത്ര വിതരണത്തിനുള്ള കമ്മിഷന്‍ പത്രത്തിന്റെ വിലയുടെ 50 ശതമാനമാക്കുക, സപ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേകം കമ്മിഷന്‍ നല്‍കുക, സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ വച്ച് നല്‍കുക, ഏജന്റുമാര്‍ സപ്ലിമെന്റ് പത്രത്തിനുള്ളില്‍ വയ്ക്കുകയാണെങ്കില്‍ അതിന് പ്രത്യേകം കമ്മിഷന്‍ നല്‍കുക, ആവശ്യമുള്ളത്ര പത്രങ്ങള്‍ മാത്രം എജന്റിന് അയയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഏജന്റുമാര്‍ സമരം നടത്തിയത്.
ഏജന്റുമാരുടെ സമരം നേരിടാന്‍ പത്ര ഉടമകള്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരെ ഇറക്കി പത്രവിതരണം നടത്തുന്നതുള്‍പ്പെടെയുള്ള പല തന്ത്രങ്ങളും പയറ്റിയെങ്കിലും വിലപ്പോയിരുന്നില്ല. ഇതിനിടെ മുന്‍നിര പത്രങ്ങള്‍ക്ക് ലഭിച്ചിരുന്ന പരസ്യ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും അവരെ പ്രതിസന്ധിയിലാക്കി.












Click it and Unblock the Notifications