Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ വിവാദങ്ങളില്ലെന്ന് ഉമ്മന്‍ ചാണ്ടി

Oommen Chandy
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനത്തെക്കുറിച്ച് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏതു സിന്‍ഡിക്കേറ്റ് വിചാരിച്ചാലും സര്‍ക്കാര്‍ ഭൂമി ആര്‍ക്കും നല്‍കാനാവില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടണമെന്ന് സര്‍ക്കാര്‍ പിഎസ്‌സിയോട് ആവശ്യപ്പെടും. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നതുവരെ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുക.

മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പി.ജി.ഡോക്ടര്‍മാരുടെ ഗ്രാമീണസേവനം സംബന്ധിച്ച പ്രശ്‌നം പഠിക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും.പത്തനാപുരത്ത് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് ആരംഭിക്കും. മെയ് 18 മുതല്‍ 25 വരെ മന്ത്രിസഭാ വാര്‍ഷികം കേരളത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ആഘോഷിക്കും.

മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നകേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സൂപ്രീംകോടതിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കും. ഇതിനായി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെക്കുറിച്ചോ ചിഹ്നത്തെക്കുറിച്ചോ യുഡിഎഫിന് ആശങ്കയില്ല. ഏതു ചിഹ്നത്തില്‍ മത്സരിക്കണമെന്ന കാര്യം ശെല്‍വരാജും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് തീരുമാനിക്കും.

യു.ഡി.എഫില്‍ വിവാദങ്ങളൊന്നും ഇല്ലെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിനകത്തെ യോജിപ്പും ഒരുമയുമായിരുന്നു പിറവത്ത് കണ്ടത്. അത് എല്ലാവരും തിരച്ചറിഞ്ഞതാണ്. അതുപോലെയുള്ള പ്രവര്‍ത്തനം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകും.

നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സെല്‍വരാജിന്റെ ചിഹ്നം എന്താണെന്ന് കെ.പി.സി.സി പ്രസിഡന്റും സെല്‍വരാജും ചേര്‍ന്ന് തീരുമാനിക്കും. ഇക്കാര്യത്തില്‍ തര്‍ക്കമോ അവ്യക്തതയോ ഇല്ലെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് സര്‍ക്കാരിന് അറിവില്ല. കേരളം ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+