ദില്ലി: പോസ്റ്റ് ഓഫിസുകളെ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആയിരത്തോളം എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. കൂടാതെ മുഴുവന്‍ പോസ്റ്റ് ഓഫിസുകളെയും കംപ്യൂട്ടര്‍വത്കൃത സംവിധാനത്തിന്‍ കീഴിലേക്ക് കൊണ്ടുവരാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
പുതുതലമുറയെ പോസ്റ്റ് ഓഫിസുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ രാജ്യത്തെ 25000ഓളം പോസ്റ്റ് ഓഫിസുകള്‍ കംപ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞു.
ഇതോടെ പോസ്റ്റ് ഓഫിസുകളിലൂടെ നല്‍കുന്ന സേവിങ്‌സ് എക്കൗണ്ടുകളിലെ പണം എടിഎമ്മുകളിലൂടെ പിന്‍വലിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 820 ഹെഡ്‌പോസ്റ്റ് ഓഫിസുകളിലാണ് പ്രധാനമായും എടിഎമ്മുകള്‍ ഫിറ്റ് ചെയ്യുക. ബാക്കിയുള്ള പോസ്റ്റ് ഓഫിസുകള്‍ ഏതൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കുമെന്ന് വാര്‍ത്താവിനിമയ സഹമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു.
In a move that does away with the archaic to ring in the sophisticated, the government plans to set up 1000 Automated Teller Machines (ATMs) and carry out computerisation of Post Offices in the country as part of its ongoing modernisation and upgradation drive