റിസാറ്റിനെ കുറിച്ച് പത്തുകാര്യങ്ങള്‍

1 റഡാര്‍ ഇമേജിങ് ഉപഗ്രഹമായ റിസാറ്റിന് 1850 കിലോ ഭാരമുണ്ട്. ലോകത്തിലെ അപൂര്‍വം രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ സാങ്കേതികതയാണിത്.
2 നൂറുശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് അഞ്ചുവര്‍ഷമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ ഉപഗ്രത്തിന് ഏറെ സഹായിക്കാന്‍ സാധിക്കും.
3 കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ നല്കാന് ഉപഗ്രഹത്തിനു സാധിക്കുന്നതിനാല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കും സഹായകമാകും. വേണമെങ്കില്‍ ഒരു ചാര ഉപഗ്രഹം പോലെ പ്രവര്‍ത്തിക്കാനാകും.
4 സി ബാന്‍ഡ് സിന്തറ്റിക് അപെര്‍ച്വര്‍ റഡാര്‍(സാര്‍) സെന്‍സര്‍ സംവിധാം ഘടിപ്പിച്ചിട്ടുള്ളതിനാല്‍ രാത്രിയും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കും.
5 പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി)കാറ്റഗറിയിലെ ഏറ്റവും കരുത്തുള്ള(321 ടണ്‍) റോക്കറ്റാണ് ഇതിനെ ഭ്രമണപഥത്തിലെത്തിച്ചത്.
6 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് പ്രൊജക്ടിന് ആദ്യമായി ഒരു വനിത ഡയറക്ടര്‍ എന്ന പ്രത്യേകതയമുണ്ട്. എന്‍ വളര്‍മതിയാണ് ടീമിനെ നയിച്ചത്.
7 ഇന്ത്യയുടെ നേരത്തെയുള്ള റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളെല്ലാം ഓപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയായിരുന്നു. പക്ഷേ, മള്‍ട്ടി പൊളറൈസേഷനും മള്‍ട്ടി റെസലൂഷന്‍ മോഡുകളുമുള്ള സി ബാന്‍ഡ് സാര്‍ ടെക്നോളജി റിസാറ്റിനെ അതുല്യമാക്കുന്നു.
8 റിസാറ്റ് ഒന്നിനു മുമ്പു തന്നെ ഇന്ത്യ റിസാറ്റ് രണ്ടാണ് വിക്ഷേപിച്ചത്. എക്സ് ബാന്‍ സാര്‍ ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. ഇസ്രായേല്‍ സാങ്കേതിക സഹായത്തോടെ 2009ലാണ് ഇതു വിക്ഷേപിച്ചത്.
9 റിസാറ്റ് ഒന്നിന് 160x4 എംബിപിഎസ് ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.
10 റിസാറ്റ് ഒന്നിന് മൂന്നു മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയുള്ള റെസലൂഷന്‍ ശേഷിയുണ്ട്. ഒരു പ്രത്യേക പ്രദേശത്തേക്ക് മണിക്കൂറോളം ഫോക്കസ് ചെയ്യാന്‍ ഉപഗ്രഹത്തിനു സാധിക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications