വിവാഹിതനായ വൈദികനെ പുറത്താക്കി
കുറുപ്പന്തറ(കോട്ടയം): രഹസ്യവിവാഹം കഴിച്ച ഇടവക വികാരിയെ തിരുവസ്ത്രമഴിപ്പിച്ചുവെച്ച് പുറത്താക്കി. മേമ്മുറിക്കു സമീപമുള്ള പള്ളിയിലെ പുരോഹിതനാണ് കുടുംബജീവിതവും ദേവാലയ ശുശ്രൂഷയും ഒരുമിച്ച് നടത്തി വന്നിരുന്നത്.
ബിരുദധാരിയായ ഇദ്ദേഹം വൈദികപ്പട്ടം സ്വീകരിച്ച ശേഷം രണ്ടുവര്‍ഷം മുമ്പ് പഠനത്തിനായി പോയപ്പോള്‍ സഹപാഠിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.
ഇതിനിടെ വൈദികന്‍ വിദേശത്തേക്ക് കടക്കുമോയെന്ന് ഭയന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അരമനയിലെത്തിവിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കി പരാതിപ്പെട്ടു. തുടര്‍ന്ന് വികാരിയെ വിളിപ്പിച്ച് അധികൃതര്‍ കാര്യം തിരക്കിയെങ്കിലും ആദ്യം വിവാഹക്കാര്യം സമ്മതിച്ചില്ല.
പിന്നീടു സര്‍ട്ടിഫിക്കറ്റുകളും രേഖകളും അരമന അധികൃതര്‍കാണിച്ചതോടെ വൈദികന്‍ തെറ്റുസമ്മതിച്ചു.തുടര്‍ന്ന് അധികൃതര്‍ ളോഹ ഊരിവയ്പ്പിച്ച് വൈദികനുമായി പള്ളിയിലെത്തി. വൈദികന്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടി അദ്ദേഹത്തെ പുറത്താക്കി. മലബാര്‍ സ്വദേശിയാണ് പുറത്താക്കപ്പെട്ട വൈദികന്‍.
സമീപത്തെ മറ്റൊരു പള്ളിയിലെ സഹവികാരിക്കാണ് ഇപ്പോള്‍ പള്ളിയുടെ ചുമതല.












Click it and Unblock the Notifications