ലീഗിന് അധികാരത്തിന്റ മത്ത്: പിണറായി

ഒരു സമുദായത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീഗ് സമ്മര്‍ദ്ദത്തിലൂടെ ഒരു മന്ത്രിസ്ഥാനം കൂടി നേടിയെടുത്തു. ഇതിലൂടെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഏറ്റു പറഞ്ഞു കഴിഞ്ഞു. മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സാമുദായിക അടിസ്ഥാനത്തില്‍ വകുപ്പുകള്‍ വിഭജിച്ചിരിക്കുകയാണ്.
കൂടുതല്‍ സാമുദായിക വികാരം ഇളക്കി വിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി. അഞ്ചാം മന്ത്രിയെ നല്‍കിയത് കോണ്‍ഗ്രസില്‍ കൂടുതല്‍ പൊട്ടിത്തെറിയ്ക്ക് കാരണമായിട്ടുണ്ട്. സ്ഥിരതയില്ലാത്തതാണ് യുഡിഎഫ് ഭരണമെന്ന് ഇതിനോടകം തന്നെ തെളിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെന്നോണം ഇത്തവണയും രണ്ട് മുഖ്യമന്ത്രിമാരാണുള്ളതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications