എസ്എസ്എല്‍സി പരീക്ഷാഫലം: വിജയശതമാനം 93.64

മുന്‍ വര്‍ഷത്തേക്കാള്‍ 2.29 ശതമാനം വിജയം കൂടിയിട്ടുണ്ട്. കണ്ണൂര്‍ റവന്യൂ ജില്ലയിലാണ് ഏറ്റവും അധികം വിജയശതമാനം. 96.63%. ഇതില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല 98.52 ശതമാനം വിജയം നേടി. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഇതില്‍ 210 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും.
പാലക്കാട് റവന്യൂ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.86.91%. കുറവ് പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍. 85.04%. 49919 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 6995 പേര്‍ക്ക് മുഴുവന്‍ വിജയങ്ങളിലും എപ്ലസ് ഗ്രേഡ് ലഭിച്ചു.
മോഡറേഷന്‍ ഇക്കൊല്ലവും നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി.81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു.
മാര്‍ച്ച് 26 നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചിരുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മാസം തികയുമ്പോള്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നത്.
മെയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മെയ് 15 ന് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 30 മുതല്‍ അടുത്ത മാസം നാല് വരെ സമര്‍പ്പിക്കാം.












Click it and Unblock the Notifications