കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനി കുറ്റക്കാരന്‍; ശിക്ഷ അരമിനിറ്റ്

  • By Nisha Bose
Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: കോടതിയലക്ഷ്യ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി. എന്നാല്‍ കോടതി ഗിലാനിയ്ക്ക് തടവ് ശിക്ഷ നല്‍കിയില്ല. പകരം കോടതി പിരിയും വരെ കാത്തുനില്‍ക്കണമെന്ന പ്രതീകാത്മക ശിക്ഷയാണ് പാക് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. കോടതി നടപടികള്‍ മുപ്പത് സെക്കന്റിനുള്ളില്‍ അവസാനിപ്പിച്ചതിനാല്‍ ഫലത്തില്‍ ഗിലാനിയ്ക്ക് അരമിനിറ്റ് ശിക്ഷ മാത്രമാണ് ലഭിച്ചത്.

പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയ്‌ക്കെതിരെയുള്ള അഴിമതി കേസുകളില്‍ അന്വേഷണം നടത്താനുള്ള കോടതി ഉത്തരവ് അനുസരിക്കാതിരുന്നുവെന്നതാണ് ഗിലാനിയ്‌ക്കെതിരെ ചുമത്തിയ കുറ്റം. സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ രണ്ടുവര്‍ഷം നല്‍കിയിട്ടും കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഗിലാനി തയ്യാറായില്ല.

അഴിമതിക്കേസുകളില്‍ പ്രസിഡന്റെന്ന നിലയില്‍ സര്‍ദാരിക്ക് നിയമപരമായ പരിരക്ഷയുണ്ടെന്ന നിലപാടാണ് ഗിലാനി കോടതിയില്‍ സ്വീകരിച്ചത്. സുപ്രീംകോടതി തനിക്കെതിരെ കുറ്റം ചുമത്തിയാല്‍ രാജി വയ്ക്കുമെന്ന് ഗിലാനി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഭരണഘടനയുടെ അറുപത്തിമൂന്നാം വകുപ്പ് പ്രകാരം ഗിലാനിയെ നീക്കാം ചെയ്യാമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

English summary
The Supreme Court of Pakistan convicted Prime Minister Yousaf Raza Gilani on Thursday during the announcement of a verdict in the contempt proceedings against him and sentenced him till the rising of court.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X