Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും കുറ്റം

ദില്ലി: 18 ല്‍ താഴെയുള്ളവരുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും കുറ്റകരം. വനിതാ-ശിശു ക്ഷേമ വകുപ്പ് തയാറാക്കിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ബില്ലിന് വ്യാഴാഴ്ച ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെയാണിത്.

16മുതല്‍ 18 വയസു വരെയുള്ളവരുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമായിരുന്നില്ല. എന്നാല്‍ പുതിയ നിയമം അനുസരിച്ച് മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ശെശവ വിവാഹ നിരോധന നിയമം അനുസരിച്ച് 18 ല്‍ താഴെയുള്ളവരെ പ്രായപൂര്‍ത്തിയാകാത്തവരായാണ് കണക്കാക്കുന്നത്. ലൈംഗികാതിക്രമ കേസുകളില്‍ 16 മുതല്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കിയിരുന്നില്ല. ഇത് പുനപരിശോധിക്കണമെന്നും നിയമം ഏകീകരിക്കണമെന്നും പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് ബില്‍ തയ്യാറാക്കിയത്. ബില്‍ അടുത്ത് തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കുട്ടികളെ ഉപയോഗിച്ചുള്ള നീലച്ചിത്ര നിര്‍മാണം, വേശ്യാവൃത്തി തുടങ്ങിയവയെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളായി കണക്കാക്കും. ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളും ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+