കടല്‍ക്കൊല: കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം

വെടിവെപ്പുണ്ടായത് ഇറ്റാലിയന്‍ കപ്പലായ എന്റികാ ലെക്‌സിയില്‍ നിന്നാണെങ്കിലും കുറ്റകൃത്യം നടന്നത് ഇന്ത്യന്‍ ബോട്ടിനുള്ളിലാണെന്നും അതുകൊണ്ട് തന്നെ കേസെടുക്കാന്‍ അവകാശമുണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ട് എന്നത് ഇന്ത്യയുടെ ഭാഗമാണെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിലാണ് സംഭവം നടന്നതെന്ന കാര്യം കേരളം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വെള്ളിയാഴ്ച രാവിലെ കേരളത്തിന് വേണ്ടി എം.ഡി ജോര്‍ജ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കപ്പല്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥരായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ കേരളത്തിന് വേണ്ടി ഹാജരാവാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവല്‍ കേരളത്തിന് കേസെടുക്കാന്‍ അവകാശമില്ലെന്ന്് നിലപാടെടുത്തത്് വന്‍വിവാദമായിരുന്നു.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടിനുള്ളില്‍ വെച്ചാണ് രണ്ട് പേര്‍ വെടിയേറ്റു മരിച്ചതെന്ന് ഏഴ് പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. കപ്പലിന്റെ വിലവെച്ചു കണക്കുകൂട്ടുമ്പോള്‍ കേവലം 50 രൂപ മുദ്രപത്രത്തില്‍ ഉറപ്പ് വാങ്ങി കപ്പല്‍ വിട്ടുകൊടുക്കാനാകില്ല. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയെങ്കിലും കെട്ടിവെക്കണമെന്നും സ്യവാങ്മൂലം പറയുന്നു.












Click it and Unblock the Notifications