വാഹനങ്ങളില്‍ കറുത്ത ഗ്ലാസുകള്‍ പാടില്ല
ദില്ലി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിമുകള്‍ പതിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അഭിഷേക് ഗോയങ്ക സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിന്‍മേലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വാഹനങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ഗ്ലാസുകള്‍ 70% കാഴ്ച ലഭിക്കുന്ന തരത്തിലും ഡോര്‍ ഗ്ലാസുകള്‍ 50% കാഴ്ച കിട്ടുന്ന തരത്തിലും സുതാര്യമായിരിക്കണമെന്ന് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നു. ഈ നിയമം പാലിക്കപ്പെടണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
മോട്ടോര്‍വാഹന നിയമത്തില്‍ അനുവദിച്ചതിലുമധികം കറുത്ത ഫിലിമുകള്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ പതിക്കരുത്. സുരക്ഷയ്ക്കായി കറുത്ത ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications