ബാംഗ്ലൂര്‍: സ്വാമി വിവേകാനന്ദന്‍റെ 150 ആം ജന്മ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബാംഗളൂര്‍ മലയാളികളുടെ സാമൂഹ്യസേവന സംഘടനയായ ഉത്തിഷ്ഠ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29നു ഞായറാഴ്ച രാവിലെ 11.00 മണിക്ക്, ഇന്ദിരാനഗര്‍ ക്ലബിന് പുറകിലുള്ള ഇന്ദിരാ നഗര്‍ സംഗീത സഭാ ഹാളിലാണ് പരിപാടി. പ്രസിദ്ധ വാഗ്മിയും, കേസരി വാരികയുടെ മുഖ്യ പത്രാധിപരുമായ ശ്രീ ജെ നന്ദകുമാര്‍ "സ്വാമി വിവേകാനന്ദന്‍ - ഭാരതത്തിന്റെ നവോത്ഥാനം" എന്ന വിഷയത്തെ കുറിച്ച്
സംസാരിക്കും. സ്വാമി ഹരിദാസ് പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും.
അന്ന് വൈകീട്ട് 6.30നു അതേ ഹാളില്‍ തന്നെ ഭാഗവത ഗ്രാമം ആചാര്യനും പ്രഭാഷകനുമായ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന സത്സംഗവും ഉണ്ടായിരിക്കുന്നതാണ്. "കൃഷ്ണം വന്ദേ ജഗത്ഗുരും" എന്നതാണ് സത്സംഗത്തിന്‍റെ വിഷയം. രണ്ട് പരിപാടികള്‍ക്കും പ്രവേശനം സൌജന്യമാണ്.