നെയ്യാറ്റിന്‍കരയില്‍ മത്സരിയ്ക്കുന്നത് പരേതനോ?

കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ശെല്‍വരാജ് രാഷ്ട്രീയ ആത്മഹത്യ നടത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്‌സരിക്കാനുള്ള ധാര്‍മ്മികത സെല്‍വരാജിനില്ല. ഇത് ജനങ്ങള്‍ മനസിലാക്കും.
നേരത്തെയുള്ള അജണ്ടയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി ഐയില്‍ ഗ്രൂപ്പില്ലെന്നും ഗ്രൂപ്പുണ്ടാക്കുന്ന ആര്‍ക്കും രക്ഷപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐയില്‍ ജനാധിപത്യമായ ചര്‍ച്ചകള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ്, അതിനെ ഗ്രൂപ്പായി വ്യാഖ്യാനിക്കരുതെന്നും പന്ന്യന്‍ പറഞ്ഞു.












Click it and Unblock the Notifications