Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറ്റിന്‍കരയിലേയ്ക്ക് ആരും ക്ഷണിച്ചില്ല: മുരളി

K Muraleedharan
കൊച്ചി; നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്‍കുന്ന ചടങ്ങിലും പങ്കെടുക്കാതിരുന്നത് ക്ഷണിക്കാതിരുന്നതു കൊണ്ടാണെന്ന് മുരളീധരന്‍. പത്രത്തില്‍ വായിച്ചാണ് കാര്യങ്ങള്‍ അറിഞ്ഞത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പാര്‍ട്ടിയ്‌ക്കെതിരെ ഒന്നും പറയില്ലെന്നും മുരളി അറിയിച്ചു.

മുസ്‌ലീം ലീഗിന് അധികാരത്തിന്റെ മത്ത് പടിച്ചിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തെയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.

അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് നേതൃത്വം ശാസന നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യുഡിഎഫ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+