കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധികാക്കുന്നവരുടെ ദുരിതങ്ങള്‍ തീരുന്നില്ല

  • By Nisha Bose
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയ്ക്ക് നില്‍ക്കുന്ന പൊലീസുകാരുടെ ദുരിതങ്ങള്‍ അവസാനിയ്ക്കുന്നില്ല. ക്ഷേത്രത്തില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരനെ എലി കടിച്ചതാണ് ഇതില്‍ അവസാനത്തേത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശക്തിയെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ എലി കടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബാരക്കില്‍ വിശ്രമിക്കുമ്പോഴാണ് ശക്തിയ്ക്ക് എലിയുടെ കടിയേറ്റത്. ഉടന്‍ തന്നെ ശക്തിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമൂല്യനിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ കനത്ത പോലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്തതു മൂലം കഷ്ടത്തിലാണ്.

വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലം പൊലീസുകാര്‍ക്കിടയില്‍ മുന്‍പ് പനി പടര്‍ന്നു പിടിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്ത് ഇടതുഭാഗത്തായാണ് പൊലീസുകാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ കിടക്കകള്‍ പോലും ഇല്ലെന്നും കൊതുകിന്റെ ശല്യം ഏറെയാണെന്നും പൊലീസുകാര്‍ പറയുന്നു. കൊതുക് ശല്യമുള്ളതിനാല്‍ രോഗങ്ങള്‍ പകരുന്നതിന് എളുപ്പമാണ്. ആകെ രണ്ടു ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. ഇതുരണ്ടും പൊട്ടിപ്പൊളിഞ്ഞ് പകര്‍ച്ചവ്യാധി പരത്തുന്ന അവസ്ഥയിലുമാണ്.

English summary
Police officers on duty alleged that the accommodation provided to the KAP III unit was in a dilapidated condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X