കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ കുടുംബത്തെ സൗദിയിലേക്ക് നാടുകടത്തി

  • By Ajith Babu
Google Oneindia Malayalam News

Bin Laden family deported from Pakistan
ഇസ്ലാമാബാദ്: അല്‍ ഖ്വായ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ കുടുംബത്തെ പാകിസ്താന്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തി. ലാദന്റെ മൂന്നു ഭാര്യമാരേയും 11 മക്കളെയുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാടുകടത്തിയത്.

ലാദന്റെ രണ്ട് ഭാര്യമാര്‍ സൗദിഅറേബ്യക്കാരും ഒരാള്‍ യെമന്‍കാരിയുമാണ്. ഇളയ ഭാര്യ അമല്‍ അബ്ദുള്‍ഫത്തായെയും അഞ്ച് മക്കളെയും സൗദിയില്‍നിന്ന് പിന്നീട് യെമനിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ജയില്‍ നിന്നും മിനി ബസിലാണ് ഇവരെ ബനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ജയിലിന് പുറത്തുകാത്തുനിന്നുവെങ്കിലും ഇവരെ പ്രത്യേക മറയുണ്ടാക്കിയാണ് ബസിനുള്ളിലേയ്ക്കു കയറ്റിയത്. അതേസമയം, ലാദന്റെ വിധവകളുടെ താത്പര്യപ്രകാരമാണ് ഇവരെ സൗദിയിലേയ്ക്കു അയക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അബോട്ടബാദില്‍ വെച്ച് ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം ഇതുവരെയും ഇവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് പാകിസ്താന്‍ കോടതി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ലാദന്റെ ഭാര്യമാരെ 45 ദിവസത്തെ് തടവിന് ശിക്ഷിച്ചത്. വിധിവരുന്നതിന് മുമ്പുള്ള ജയില്‍വാസവും ശിക്ഷാകാലയളവായി കണക്കാക്കുകയായിരുന്നു.

English summary
The family of Al-Qaeda leader Osama Bin Laden, killed almost a year ago by American special forces in a military town in northwest Pakistan, left Pakistan for Saudi Arabia early on Friday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X