ബംഗാരു ലക്ഷ്‌മണിന് 4 വര്‍ഷം തടവും പിഴയും

തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയ്‌ക്കും കോടതി ഉത്തരവിട്ടിരിക്കുന്നത്. ബംഗാരു ലക്ഷമണിന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച അദ്ദേഹത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി. തിഹാര്‍ ജയിലിലായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്.
2001ല്‍ വ്യാജ ആയുധ കമ്പനിക്കു വേണ്ടി ആയുധ ഇടനിലക്കാരെന്ന ഭാവത്തില്‍ എത്തി ഒരു ലക്ഷം രൂപ കോഴ നല്‍കി തെഹല്‍കയുടെ മാധ്യമ സംഘമാണ് ബംഗാരു ലക്ഷമണെ കുടുക്കിയത്.
ബംഗാരുവിന് ഒരു ലക്ഷം രൂപ, സഹായികളായ ഉമാമഹേശ്വരി, ,സെക്രട്ടറി സത്യമൂര്‍ത്തി എന്നിവര്‍ത്ത് പതിനായിരും രൂപ വീതവും സ്വര്‍ണ്ണമാലയും നല്‍കി എന്നായിരുന്നു കേസ്.












Click it and Unblock the Notifications