സോണിയക്കെതിരെ കര്‍ണ്ണാടകയില്‍ കരിങ്കൊടി

തുംകൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുമ്പോഴാണ് സ്‌ത്രീകള്‍ സോണിയക്കെതിരെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച സ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
ശിവകുമാര സ്വാമിയുടെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന റാലില്‍ സംസാരിക്കാനിക്കാനായി സോണിയ വേദിയിലേക്കെത്തുമ്പോഴാണ് കരിങ്കൊടി കാണിച്ചത്.
ഏറെ കാലമായി തങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട് മഡിഗ വിഭാഗം. ഒരു മാസം മുമ്പ് മഡിഗ സമുദായത്തിന്റെ പ്രതിന്ധി സംഘം ദില്ലിയിലെത്തി അധികൃതരെ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയുണ്ടായിരുന്നു.
എന്നാല്‍ അധികൃരുടെ ഭാഗത്തു നിന്നും അന്നു ലഭിച്ച ഉറപ്പ് പ്രകാരം ഒന്നും സംഭവിച്ചില്ല എന്നാരോപിച്ചാണ് ഇപ്പോള്‍ ഈ കരിങ്കൊടി പ്രയോഗം.












Click it and Unblock the Notifications