Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊല: കൂറുമാറ്റം അപമാനകരമെന്ന് വിഎസ്

VS Achuthanandan
തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ വാദിഭാഗത്തിന്റെ കൂറുമാറ്റം രാജ്യത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നും വി.എസ്.പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും ചേര്‍ന്നതായും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം മന്ത്രിയു വി.സിയും അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് തെളിഞ്ഞതായും വി.എസ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരെ ആരോഗ്യ വകുപ്പില്‍ നിന്ന് പുറത്താക്കണം.

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്‍ഡോസള്‍ഫാന്‍ ലോബികളെ ആരോഗ്യവകുപ്പില്‍ നിന്ന് പുറത്താക്കണമെന്നും വി.എസ്.പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+