എന്‍ഡോസള്‍ഫാന്‍:സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പിണറായി

എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ മാസപ്പടിക്കാരെ ആരോഗ്യ വകുപ്പില്‍ നിന്നും പുറത്താക്കണം എന്നു നേരത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യ.പ്പെട്ടിരുന്നു. കീടനാശിനി കമ്പനിയുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട് മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പ് കത്തയച്ചത് ഗുരുതരമായ വീഴ്‌ചയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കീടനാശിനി കമ്പനികളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ ഇടപെടല്‍ എന്ന് പിണറായിയും ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍# ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠന റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചാതായി നേരത്തെ പുറത്തു വന്ന സാഹചര്യത്തിലാണ് പിണറായിയും വിഎസും സര്‍ക്കാറിനിതിരെ രംഗത്തെത്തിയിരിക്കുന്നത്.
കീടനാശിനി കമ്പനിയുടെ പ്രതിനിധിയായ എസ് ഗണേശനുമായി ചര്‍ച്ച ചെയ്‌ത് റിപ്പോര്‍ട്ട് കുറ്റമറ്റതാക്കുന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മെഡിക്കല്‍ കോളേജിന് കത്തയച്ചിരിക്കുകയാണ്.












Click it and Unblock the Notifications