കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല വന്നു;കരയിലെ കാറ്റു മാറി വീശി

  • By Shabnam Aarif
Google Oneindia Malayalam News

Chennithala
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചിരുന്ന വിഎസ്‌ഡിപി നിലപാട്‌ മാറ്റി. യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്നാണ്‌ ഇപ്പോള്‍ വൈകുണ്ഡ സ്വാമി ധര്‍മ്മ പരിപാലന സംഘം അറിയിച്ചിരിക്കുന്നത്‌.

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ വിഎസിഡിപി ഇങ്ങനൊരു നിലപാട്‌ മാറ്റത്തിന്‌ തയ്യാറായിരിക്കുന്നത്‌. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന്‌ ചെന്നത്തല ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ്‌ ഇത്‌.

വിഎസ്‌ഡിപിക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ്‌ നെയ്യാറ്റിന്‍കര. എന്‍ ശക്തനെ മന്ത്രിയാക്കിയില്ല എന്നതടക്കമുള്ള കാരണങ്ങള്‍ ആരോപിച്ചാണ്‌ നേരത്തെ വിഎസ്‌ഡിപി യുഡിഎഫ്‌ വിരുദ്ധ നിലപാട്‌ എടുത്തിരുന്നത്‌.

നാടാര്‍ സമുദായത്തിന്‌ മന്ത്രിസ്ഥാനവും ആനുകൂല്യങ്ങളും നല്‍കുമെന്ന്‌ വാഗ്‌ദാനം ഉമ്മന്‍ചാണ്ടി പാലിച്ചില്ലെന്നതായിരുന്നു യുഡിഎഫിനെതിരെയുണ്ടായിരുന്ന വിഎസ്‌ഡിപിയുടെ ആരോപണം.

English summary
In Neyyatinkara by-election VSDP will support UDF. They have changed their stand in support of UDF after the meeting with Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X