34 ഫീമെയില്‍ പോളണ്ട്; പല്ല് പറിച്ച് പകവീട്ടി

എന്തായാലും 22 എഫ്കെയിലെ ടെസ്സ എബ്രഹാമിന് ഒരു പിന്‍ഗാമി ഉണ്ടായിരിക്കുന്നു. കോട്ടയത്തു നിന്നല്ല അങ്ങ് പോളണ്ടിലെ വ്റോകോള് സ്വദേശി അന്ന മകോവിയ്ക് എന്ന 34കാരിയാണ് പ്രതികാരത്തിനായി ടെസ്സയുടെ പാത പിന്തുടര്ന്നത്. ടെസ്സ നഴ്സായിരുന്നെങ്കില് അന്ന ദന്തഡോക്ടറാണെന്നൊരു വ്യത്യാസമുണ്ട്.
തന്നെ പ്രണയിച്ചു വഞ്ചിച്ചു പോയ മുന്‍കാമുകന്റെ പല്ലെല്ലാം പറിച്ചെടുത്ത് വിട്ടാണ് അന്ന പക വീട്ടിയത്. പല്ലില്ലാത്ത കാമുകനെ പുതിയ കാമുകിയും കൈവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
മറെക്ഒല്സെവ് സ്കി എന്ന 45 കാരന് അന്നയുമായി നേരത്തെ പ്രണയത്തിലായിരുന്നു. കൊടുമ്പിരി കൊണ്ട പ്രണയത്തിന് ശേഷം അന്നയെ മടുത്ത മറെക് പുതിയ കാമുകിയെ തേടി. ഇടയ്ക്ക് പല്ലുവേദന വന്നപ്പോഴാണ് മറെക് പഴയ കാമുകിയുടെ കാര്യമോര്‍ത്തത്.
എന്തൊക്കെ പറഞ്ഞാലും പഴയ കാമുകിയല്ലേ, ചികിത്സിച്ചു വിടുമെന്നാണ് ഈ കാമുകന് കരുതിയത്. എന്നാല്കേടുവന്ന പല്ല് നീക്കംചെയ്യാന്‍ വന്ന മറെകിന് മോണ മരവിപ്പിക്കല്‍ കുത്തിവയ്പ്പ് നല്‍കിയിട്ട് അന്ന അയാളുടെ എല്ലാ പല്ലുകളും പറിച്ചെടുത്ത് പുറത്തിട്ടു.
മോണ മരവിച്ചിരുന്ന മറെക്കിന് ഇതൊന്നും മനസ്സിലായില്ല. പല്ലിന് കാര്യമായ കുഴപ്പമുണ്ടെന്ന് പറഞ്ഞ് അന്ന അയാളുടെ തലയും കീഴ്താടിയും ചേര്‍ത്ത് കെട്ടിവെച്ച് കുറച്ച് ഉപദേശം കൊടുത്ത് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.
പല്ലെല്ലാം നീക്കം ചെയ്തതിന്റെ ക്ഷീണത്തില്‍ വീട്ടില്‍ ചെന്ന് മറെക് ഉറങ്ങി. ഉണര്‍ന്നെണീറ്റപ്പോഴാണ് എന്തോ പന്തികേട് തോന്നിയത്. നാക്കുകൊണ്ട് വായില്‍ തപ്പിയപ്പോള്‍ പല്ലില്ലെന്ന് മനസ്സിലായി. ഉടന്‍ കണ്ണാടിയില്‍ നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. ഇങ്ങനെയൊരു ചതി മുന്‍കാമുകി ചെയ്യുമെന്ന് കരുതിയില്ലെന്ന് മറെക് പറയുന്നു. ഡോക്ടറല്ലേ, ആ ധാര്‍മികത ഉണ്ടാവുമെന്നാണ് കരുതിയത്.
സംഭവം കഴിഞ്ഞ് പല്ലില്ലാത്ത വായയുമായി പുതിയ കാമുകിയുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ അവള് തയാറായില്ല. പല്ലും പുതിയ കാമുകിയും മാനവും കപ്പലുകയറിയ മറെക് മുന്‍ കാമുകിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവു ലഭിയ്ക്കും.
പക വീട്ടാന്‍ ആദ്യം ആലോചനയില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മുന്നില്‍ മറെക് മയങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ പ്രണയവഞ്ചനയ്ക്ക് പ്രതികാരം ചെയ്യാനുള്ള ത്വര ഉണര്‍ന്നുവെന്നും അന്ന പറയുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications